ThiruvananthapuramNattuvarthaLatest NewsKeralaNews

കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു : കുപ്രസിദ്ധ ഗുണ്ട പിടിയിൽ

കോട്ടയം: ജില്ലയിൽ ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ അബിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.

ചങ്ങനാശ്ശേരി കങ്ങഴ സ്വദേശിയായ അബിൻ വാഹന മോഷണ കേസുകളിലും കവർച്ച കേസുകളിലും പ്രതിയാണ്. ലഹള ഉണ്ടാക്കാനായി ആരാധനാലയങ്ങൾ ആക്രമിച്ചതിനും അബിനെതിരെ കേസുണ്ട്. മണിമലയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ റിമാൻഡിൽ കഴിയവയേ ആണ് കാപ്പാ ചുമത്താൻ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്നാണ് കളക്ടറുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button