Latest NewsIndia

‘ഭിന്നിപ്പിക്കുക, കക്കുക’ : കോൺഗ്രസിന്റെ നയം തന്നെ അതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അൽമോറ: കോൺഗ്രസ് പാർട്ടിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നിപ്പിക്കുക, മോഷ്ടിക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രധാനയം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. എന്നാൽ എല്ലാവർക്കും ഒപ്പം എല്ലാവരും വളരുക എന്നതാണ് ബിജെപിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.

സിംഖേനി മൈതാനത്ത് വിജയ് സങ്കല്പ സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.’ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ ഒന്നാംഘട്ടം ഇന്നലെ പൂർത്തിയായി. റെക്കോർഡ് വിജയത്തോടെ ബിജെപി ഭരണം പിടിക്കുമെന്ന് സുനിശ്ചിതമാണ്. ഞങ്ങളെക്കാൾ കൂടുതൽ ഈ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കണമെന്ന് ജനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. നല്ല ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്നവരെ ഒരിക്കലും ജനങ്ങൾ കൈവെടിയില്ല’ പ്രധാനമന്ത്രി പ്രസംഗിച്ചു.

കഴിഞ്ഞ ഭരണകാലഘട്ടത്തിൽ 17,000 കോടി രൂപയുടെ പദ്ധതികളാണ് ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കിയത്. മുൻകാല സർക്കാരുകൾ ഉത്തരാഖണ്ഡിലെ അതിർത്തി ഗ്രാമങ്ങളും പഞ്ചായത്തുകളുമെല്ലാം അവഗണിച്ചുവെന്നും ഇവയുടെ വികസനത്തിനായി ബിജെപിക്ക് ഒരു പ്രത്യേക പദ്ധതി തന്നെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിലെത്തിയാൽ ‘വൈബ്രന്റ് വില്ലേജ്’ എന്ന ആ വികസന പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button