Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ച് അബുദാബി

അബുദാബി: 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ച് അബുദാബി. ഫൈസർ വാക്സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക് നൽകുന്നത്. ക്യാപിറ്റൽ ഹെൽത്ത് റെഗുലേറ്ററാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാൻ അനുമതി നൽകിയത്.

Read Also: മോഷണം ലക്ഷ്യമിട്ട് ആദ്യം പിന്തുടർന്നത് മറ്റൊരു സ്ത്രീയെ: കഴുത്തറുത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയിലും (സെഹ) മുബദാല ഹെൽത്ത് സെന്ററിൽ നിന്നും കുട്ടികൾക്ക് വാക്‌സിൻ സ്വീകരിക്കാം. ദുബായിയിലും 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഫൈസർ വാക്സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിനു ശേഷം രണ്ടാം ഡോസ് നൽകും. ഊദ് മേത്ത വാക്സിനേഷൻ സെന്റർ, അൽ തവാർ, അൽ മിസ്ഹർ, നാദ് അൽ ഹമർ, മൻഖൂൽ, അൽ ലുസൈലി, നാദ് അൽ ഷെബ, സബീൽ, അൽ ബർഷ ഹെൽത്ത് സെന്ററുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾക്ക് വാക്സിൻ ലഭിക്കും.

ഡിഎച്ച്എ ആപ്പിലൂടെയോ 800342 എന്ന ഫോൺ നമ്പറിലൂടെയോ വാക്സിന് വേണ്ടി ബുക്ക് ചെയ്യാം. കുട്ടികൾക്കു കോവിഡ് വാക്സീൻ നൽകുന്നത് രോഗതീവ്രതയിൽ നിന്നു സംരക്ഷണം നൽകാൻ സഹായകമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ പ്രായത്തിൽ ഉൾപ്പെട്ടവർക്ക് വാക്സിൻ നിർബന്ധമാക്കിയിട്ടില്ല.

അബുദാബി: ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിലെ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും

shortlink

Related Articles

Post Your Comments

Related Articles


Back to top button