ThiruvananthapuramKeralaNattuvarthaNews

കേരളത്തിൽ കോവിഡ് ധനസഹായമായി 220 കോടി രൂപ നൽകി. – റവന്യു മന്ത്രി കെ രാജൻ

കോവിഡ് ബാധിച്ച് മരണപ്പെട്ട 44505 പേരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി കഴിഞ്ഞതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. 50,000 രൂപയാണ് സഹായധനമായി നൽകുന്നത്. 220 കോടി രൂപ ഇതുവരെ ധനസഹായമായി നൽകിയതായും മന്ത്രി പറഞ്ഞു. 54119 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കോവിഡ് നസഹായം അർഹരായ എല്ലാവർക്കും നൽകുന്നതിനായി അവധി ദിനങ്ങളിലും റവന്യു ജീവനക്കാർ പ്രവർത്തിച്ചിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുകളുടെ വീടുകളിലും നേരിട്ടെത്തി അപേക്ഷ നൽകുന്നതിന് സഹായിക്കുകയുണ്ടായി.

ഇതിനു പുറമെ ബിപിഎൽ കുടുംബങ്ങളിലെ ഗൃഹനാഥയോ, ഗൃഹനാഥനൊ മരണപ്പെട്ട കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പെൻഷൻ അനുവദിക്കുന്നതിനും സർക്കാർ തീരുമാനിച്ചിരുന്നു. ഇന്ത്യയിലാദ്യമായി ഇത്തരത്തിൽ പെൻഷൻ നൽകുന്ന സംസ്ഥാനാവും കേരളമാണ്. 15924 അപേക്ഷകളാണ് ഇതുവരെ പെൻഷൻ സഹായത്തിനായി ലഭിച്ചിട്ടുള്ളത്. 369 കുടുംബങ്ങൾക്ക് ഇതിനോടകം തന്നെ പെൻഷൻ വിതരണം ആരംഭിക്കുകയും ചെയ്തു. ബാക്കിയുള്ള അപേക്ഷകളിൽ നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button