Latest NewsIndia

കഴുത്തിൽ രുദ്രാക്ഷമാലകളും 2 ആധാർ കാർഡുകളും: അയോദ്ധ്യ രാമക്ഷേത്ര പരിസരത്തു നിന്ന് ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ

ഡൽഹി, മഥുര വിലാസങ്ങളുള്ള രണ്ട് ആധാർ കാർഡുകളും സാംസങ് മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്

ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തുനിന്ന് ബംഗ്ലാദേശി യുവാവിനെ ദുരൂഹസാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ മെഹന്ദി ഗഞ്ച് ജില്ലയിലെ ഭാരിവാൾ ഗ്രാമത്തിലെ ചാർഹോഗല സ്വദേശിയായ അനിവേശ് ചന്ദ്ര ദാസിന്റെ മകൻ ദുലാൽചന്ദ് എന്ന യുവാവാണ് പിടിയിലായത്. ബംഗ്ലാദേശ് ഐഡി കാർഡും യുവാവിൽ നിന്ന് കണ്ടെടുത്തു. ഏറെ നാളായി ഇയാൾ ഇന്ത്യയിൽ ഒളിവിൽ കഴിയുകയായിരുന്നു.

കഴുത്തിൽ രുദ്രാക്ഷമാലകളും അണിഞ്ഞ നിലയിലാണ് ഇയാളെ പിടികൂടിയത്. ഡൽഹി, മഥുര വിലാസങ്ങളുള്ള രണ്ട് ആധാർ കാർഡുകളും സാംസങ് മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. രാമജന്മഭൂമി ദർശൻ മാർഗിലെ രാം ഗുലേലയിൽ നിന്നാണ് വ്യാഴാഴ്ച വൈകി സുരക്ഷാസേന ഇയാളെ തടഞ്ഞുനിർത്തി സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയത് . രഹസ്യാന്വേഷണ വിഭാഗവും പോലീസും ഇയാളെ ചോദ്യം ചെയ്തു വരികയാണ് .

 

shortlink

Post Your Comments


Back to top button