ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാർത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത്- ഉലമ- ഇ- ഹിന്ദ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള മുസ്‌കാൻ ഖാനിനാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്. മുസ്കാൻ ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാർഥിനിയാണ് മുസ്കാൻ ഖാൻ.
ഇതിന് പിന്നാലെ മുസ്കാന് പിന്തുണയുമായി കേരള മുസ്ലിം കൾച്ചറൽ സെന്റർ ബെംഗളൂരു (KMCC)വും രംഗത്തെത്തി. ഇന്ത്യൻ പൗരയെന്ന നിലയിൽ തന്റെ ‘അവകാശം ഉറക്കെ പ്രഖ്യാപിച്ചതിന്’ മാണ്ഡ്യ പെൺകുട്ടി മുസ്കാന് പുരസ്കാരം നൽകുമെന്ന് തമിഴ്നാട് മുസ്‍ലിം മുന്നേറ്റ കഴകവും (ടിഎംഎംകെ) പ്രഖ്യാപിച്ചു.
Post Your Comments