
ഡൽഹി : കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിജാബിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണ് സര്‍ക്കാർ. സരസ്വതി ദേവി അറിവ് എല്ലാവർക്കുമായിട്ടാണ് നൽകുന്നത്. വേർതിരിവ് കാണിക്കാറില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാല്‍, സ്കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
അതേസമയം, സ്കൂളുകളിലും കോളേജിലും ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികള്‍
തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സ്കൂള്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Post Your Comments