Latest NewsUAENewsInternationalGulf

ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ജുഡീഷ്യറിയെയോ അന്വേഷണ അതോറിറ്റിയെയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ മറച്ചുവെക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ചാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്.

Read Also: വിനീതയുടെ കൊലപാതകം : പോലീസ് അന്വേഷണം ഊർജിതമാക്കി , കൊലയാളി സംസാരിച്ചത് ഹിന്ദിയിൽ

2021 ലെ നമ്പർ 31 ഫെഡറൽ ഉത്തരവ്-നിയമത്തിന്റെ ആർട്ടിക്കിൾ 315 അനുസരിച്ച്, കോടതിയെയോ അന്വേഷണ അധികാരത്തെയോ തെളിവുകളുടെ ശേഖരണത്തെയോ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആരെങ്കിലും വ്യക്തികളുടെയോ സ്ഥലങ്ങളുടെയോ വസ്തുക്കളുടെയോ നില മാറ്റുകയോ കുറ്റകൃത്യത്തിന്റെ തെളിവുകൾ മറച്ചുവെക്കുകയോ അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ അത്തരക്കാർക്ക് തടവ് ശിക്ഷ ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: ഇസ്ലാമിക മൂല്യങ്ങൾ ഏത് ദേശീയ സംസ്കാരത്തേക്കാളും വലുത്, കർണാടകയിലെ ബുർഖ ധരിക്കുന്ന പെൺകുട്ടികളെ പുകഴ്ത്തി താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button