ദുബായ്: ഇടപാടുകാർ അതത് ബാങ്കുകളിൽ തന്നെ പരാതി നൽകണമെന്ന അറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക്. പരാതി നൽകിയ ശേഷം 30 ദിവസം കാത്തിരുന്നിട്ടും പരിഹാരമോ തൃപ്തികരമായ മറുപടിയോ ഇല്ലെങ്കിൽ സെൻട്രൽ ബാങ്കിനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.
Read Also: ഔദ്യോഗിക വസതിയുടെ വാടക നല്‍കാതെ സോണിയ ഗാന്ധി: റിലീഫ് ഫണ്ട് രൂപീകരിച്ച് ബിജെപി
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളി രാവിലെ 9 മുതൽ 11 വരെയും പരാതി സ്വീകരിക്കും. കോൾ സെന്ററിലേക്ക് വിളിച്ചും ഓൺലൈൻ വെബ്‌സൈറ്റിലൂടെയും സെൻട്രൽ ബാങ്കിലേക്ക് നേരിട്ടെത്തിയും പരാതി നൽകാവുന്നകതാണ്. ഇടപാടുകളുടെ തുടക്കം മുതലുള്ള വിവരങ്ങൾ പരാതിക്കൊപ്പം സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
.അതേസമയം കോടതി മുമ്പാകെയുള്ള പരാതികൾ ബാങ്ക് പരിഗണിക്കില്ല. പരാതി റജിസ്റ്റർ ചെയ്താൽ സെൻട്രൽ ബാങ്ക് ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് അവ്യക്തതയുണ്ടെങ്കിൽ അറിയിക്കുകയും 10 ദിവസത്തിനകം പരിഹരിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
Read Also: എസ്.ടി പ്രൊമോട്ടർ ഒഴിവ്: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം
Post Your Comments