കൊച്ചി: മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മീഡിയ വണ്ണിന്റെ അപ്പീല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ വിധി പറയാന്‍ മാറ്റിയത്.
ചാനലിനെതിരായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ തുറന്ന കോടതിയില്‍ പറയാനാകില്ല. വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. മീഡിയാവണ്ണിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാദ്ധ്യമങ്ങളേറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു.
മീഡിയവണിന്റെ സംപ്രേക്ഷണം റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കയാണ് ഹര്‍ജികള്‍ തള്ളിയത്.
Post Your Comments