മൂവാറ്റുപുഴ: കുടുംബവഴക്കിനെ തുടർന്ന് മാറി താമസിച്ച് വന്ന വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു. നിരപ്പ് ഒഴുപാറ പാമ്പാക്കുട ചാലിൽ അലിയാണ് ഭാര്യ സറീനയെ (43) ആണ് കുത്തി പരിക്കേൽപ്പിച്ചത്.
ഗുരുതര പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ രണ്ടാർകരയിലെ മാസ് പ്ലൈവുഡ് കമ്പനിയിലായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് സറീന ഇളയ രണ്ട് മക്കൾക്കൊപ്പം രണ്ടാർകരയിൽ വാടകക്ക് താമസിക്കുകയാണ്.
Read Also : യു പി കേരളമായി മാറിയാൽ മതത്തിന്റെ പേരിൽ കൊലചെയ്യപ്പെടാത്ത ഒരു സമൂഹമുണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയൻ
ബുധനാഴ്ച ഉച്ചകഴിഞ്ഞ് കമ്പനിയിൽ എത്തിയ അലി, ജോലി ചെയ്തുനിൽക്കുകയായിരുന്ന ഇവരെ പിന്നിലൂടെ എത്തി കുത്തുകയായിരുന്നു. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments