മട്ടാഞ്ചേരി: വാടകക്കെടുത്ത വാഹനം പണയംവെച്ച സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് ദിണ്ഡിഗൽ നീലമലൈക്കോട്ട സ്വദേശി ബാലമുരുകൻ (40 ), ദിണ്ഡിഗൽ തീപ്പച്ചി അമ്മൻകോവിൽ സ്വദേശി ശരവണകുമാർ (29) എന്നിവരാണ് പൊലീസ് പിടിയിലായത്. മട്ടാഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാർ ഒരുദിവസത്തെ വാടകക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയ ശേഷം തമിഴ്നാട്ടിലെ മറ്റ് പലർക്ക് പണയം വെക്കുകയായിരുന്നു.
Read Also : കണ്ണൂരില്‍ വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം: 2 -പേർ പിടിയിൽ
ഇവർ തമിഴ്നാട്ടിൽ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി എസ്.എച്ച്.ഒ പി.കെ. സാബുവിന്റെ നിർദേശാനുസരണം എസ്.ഐ മധുസൂദനൻ, എ.എസ്.ഐ സതീഷ്, ഉമേഷ് ഉദയൻ, എഡ്വിൻ റോസ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments