Latest NewsKeralaNewsCrime

കണ്ണൂരില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം: 2 -പേർ പിടിയിൽ

കണ്ണൂര്‍ : വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങൾക്ക് സൗകര്യം ചെയ്ത് കൊടുത്ത രണ്ടുപേര്‍ പിടിയില്‍. പ്രശാന്ത്കുമാര്‍ (48), ഇയാളുടെ സഹായിയും ബംഗാള്‍ സ്വദേശിയുമായ ദേവനാഥ് ബോസ് (29) എന്നിവരെയാണ് കണ്ണൂര്‍ പോലീസ് പിടികൂടിയത്.പ്രതികളില്‍ നിന്ന് പണവും കണ്ടെടുത്തു. ഒരുമുറിക്ക് 3,500 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്.

പയ്യാമ്പലം ബീച്ചിനടുത്തുള്ള ലവ്‌ഷോര്‍’ എന്ന വീട് വാടകയ്‌ക്കെടുത്താണ് ഇവർ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. 18 മാസംമുന്‍പാണ് പ്രശാന്ത് കുമാര്‍ ഈ വീട് വാടകയ്‌ക്കെടുത്തത്. പരിശോധന നടക്കുന്ന സമയത്ത്, എട്ട് മുറികളുള്ള വീട്ടിലെ അഞ്ചുമുറികളിലും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. ഇവരെല്ലാം പ്രായപൂര്‍ത്തിയായവരും പരസ്പരസമ്മതപ്രകാരമാണ് എത്തിയതെന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചു.

Read Also  :  ‘യു.പി കേരളത്തെ പോലെയാകാൻ ബി.ജെ.പിയെ തുരത്തി ഓടിക്കണം’: യോഗിക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

ഈ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയവരെല്ലാം 20-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. മൂന്ന് പെണ്‍കുട്ടികള്‍ കോളേജ് വിദ്യാര്‍ഥിനികളും ഒരു സ്ത്രീ ഫിസിയോ തെറാപ്പിസ്റ്റുമാണ്.പാനൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ്, മയ്യില്‍ എന്നിവിടങ്ങളിലുള്ളവരായിരുന്നു ഇവിടെയുണ്ടായിരുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button