ന്യൂഡല്‍ഹി : രാജ്യവിരുദ്ധ വാര്‍ത്തകളും, ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. രാജ്യസഭയില്‍ കേന്ദ്രവാര്‍ത്താ വിതരണ സഹമന്ത്രി എല്‍. മുരുകനാണ് ഇക്കാര്യം അറിയിച്ചത്.
Read Also : യുപി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല: കെ സുരേന്ദ്രൻ
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്ലോക്ക് ആക്കിയ യൂട്യൂബ് ചാനലുകളെല്ലാം പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നവയാണ്. ജനുവരിയില്‍ 21 യൂട്യൂബ് ചാനലുകളും, ഡിസംബറില്‍ 20 യൂട്യൂബ് ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്. ജനുവരിയില്‍ രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ട് വെബ്സെറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഇതിന് പുറമേ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍, രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
സമൂഹമാദ്ധ്യമങ്ങളില്‍ രാജ്യവിരുദ്ധത വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് എല്‍ മുരുകന്‍ പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകര്‍ ധാര്‍മ്മികത കാത്തുസൂക്ഷിക്കണം. അച്ചടിമാദ്ധ്യമങ്ങള്‍വഴി രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍ സ്വീകരിച്ചാല്‍ പ്രസ് കൗണ്‍സില്‍ നിയമ പ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments