Latest NewsNewsInternational

ആണ്‍കുട്ടി ജനിക്കാൻ ഗർഭിണിയുടെ നെറ്റിയിൽ ആണി അടിച്ച് കയറ്റി ദുർമന്ത്രവാദി : യുവതി ഗുരുതരാവസ്ഥയിൽ

ഇസ്ലാമാബാദ് : ആണ്‍കുട്ടിയ്ക്ക് വേണ്ടി ഗർഭിണിയായ യുവതിയുടെ നെറ്റിയിൽ ആണി അടിച്ച് കയറ്റി. പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. മൂന്ന് പെൺകുട്ടികളുള്ള യുവതിയ്‌ക്ക് നാലാമതെങ്കിലും ആൺകുട്ടി വേണമെന്ന ആവശ്യവുമായി മന്ത്രിവാദിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാളാണ് ഗർഭിണിയുടെ നെറ്റിയിൽ ആണി അടിച്ച് കയറ്റിയത്. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലാമത് ഗർഭിണിയായപ്പോൾ നടത്തിയ പരിശോധനയിൽ അതും പെൺകുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് യുവതി ദുർമന്ത്രിവാദിയെ സമീപിച്ചത്. തനിക്ക് ആൺകുട്ടിയെ വേണമെന്നും ഇവർ ദുർമന്ത്രിവാദിയോട് പറഞ്ഞു. ഇതോടെയാണ് ഇയാൾ യുവതിയുടെ നെറ്റിയിൽ ആണി അടിച്ചത്.

Read Also  :  വൈ​ദ്യു​ത പോ​സ്റ്റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​ ഹൃ​ദ​യാ​ഘാ​തം : ലൈ​ൻ​മാ​ൻ മ​രി​ച്ചു

തുടർന്ന് അവസ്ഥ ഗുരുതരമായതോടെ ഇവർ ആശുപത്രിയിൽ എത്തി. താൻ സ്വയം ആണിയടിച്ചതാണെന്നാണ് യുവതി അധികൃതരോട് പറഞ്ഞത്. ആശുപത്രിയിൽ എത്തുമ്പോൾ ഇവർക്ക് ബോധമുണ്ടായിരുന്നെന്നും യുവതി അവസഹനീയമായ വേദനയാണ് അനുഭവിച്ചിരുന്നത് എന്നും ഡോക്ടർമാർ പറഞ്ഞു. അഞ്ച് സെന്റിമീറ്റർ നീളവും രണ്ട് ഇഞ്ച് വീതിയുമുള്ള ആണിയാണ് നെറ്റിയിൽ അടിച്ച് കയറ്റിയത്. എന്നാൽ ഇത് മസ്തിഷ്‌ക്കത്തിൽ തട്ടിയിട്ടില്ല. യുവതി ആശുപത്രിയിൽ ഗുരുതരാവസ്ഥിൽ തുടരുകയാണ്. മന്ത്രവാദിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button