Latest NewsNewsIndia

രാജ്യമാണോ മതമാണോ വലുത്?, മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം: ഹിജാബ് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി

ചെന്നൈ: കര്‍ണാടകയിലെ കോളേജുകളിൽ ഹിജാബുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിൽ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇത് അഖണ്ഡമായ ഒരു രാജ്യമാണോ അതോ മതത്താല്‍ വിഭജിക്കപ്പെട്ട ഒരു സ്ഥലമാണോ എന്ന് കോടതി ചോദിച്ചു. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണെമന്നും ക്ഷേത്രപ്രവേശനത്തിന് കൃത്യമായ വസ്ത്രധാരണ രീതി വേണമെന്നും ആവശ്യപ്പെട്ട് കോടതിയ്ക്ക് മുന്നിലെത്തിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി ഇക്കാര്യം പരാമർശിച്ചത്.

രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും രാജ്യമാണോ മതമാണോ വലുതെന്നും ഹിജാബ് വിവാദം ചൂണ്ടിക്കാട്ടി കോടതി ചോദിച്ചു. ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും ചിലര്‍ ഹിജാബിന്റെ പുറകേ പോകുമ്പോള്‍ മറ്റുചിലര്‍ മറ്റെന്തൊക്കെയോ വസ്ത്രങ്ങളുടെ പുറകേ പോകുന്നുവെന്നും കോടതി വിമര്‍ശിച്ചു.. ഇത്തരം കാര്യങ്ങളുടെ ഉദ്ദേശ്യം സംശയിക്കപ്പെടേണ്ടതാണെന്നും മദ്രാസ് ഹൈക്കോടതി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button