മറ്റ് പഴങ്ങള്‍ പോലെ തന്നെ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം.
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പോലും വിലയിരുത്തുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി നല്ലതാണ്.
Read Also : കൂളിംഗ് ഗ്ലാസ് വച്ച് കൂളായി മന്ത്രി, ദുബായ് എക്സ്പോയിൽ മുഹമ്മദ് റിയാസ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് അണികൾ
അതുപോലെതന്നെ ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യത്തിന് മികച്ചതാണ് ഇവ. മള്‍ബറിയില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇവ സഹായകമാണ്. മള്‍ബറിയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കും.
Post Your Comments