ബ്രസൽസ്: ലോകജനസംഖ്യയുടെ പകുതി വാക്സിനെടുത്തു കഴിഞ്ഞുവെന്ന് യൂറോപ്യൻ ഹെൽത്ത് കമ്മീഷണർ. എന്നാൽ, ഇതു കൊണ്ട് നേടിയ പുരോഗതി നിലനിർത്താനുള്ള പിന്തുണയും ശ്രമങ്ങളും ഇനിയുമുണ്ടാവണമെന്നും ഹെൽത്ത് കമ്മീഷണറായ സ്റ്റൈല്ല കിറിയകൈഡസ് വ്യക്തമാക്കി.
‘ലോകജനസംഖ്യയുടെ പകുതി പേർക്കും നിലവിൽ നമ്മൾ വാക്സിനേഷൻ നൽകിക്കഴിഞ്ഞു. യൂറോപ്പ് നൽകിയ 1.7 ഡോസുകൾ,165 രാജ്യങ്ങളിലായി നിരവധി പേർക്ക് വിതരണം ചെയ്തു കഴിഞ്ഞു. എങ്കിലും, ഞാൻ മുൻപ് പറഞ്ഞത് തന്നെ ഇപ്പോഴും ആവർത്തിക്കുന്നു. വാക്സിനുകൾ ഇടുന്നതിലല്ല കാര്യം, അവ കാര്യക്ഷമമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിലാണ്’ സ്റ്റെല്ല പറയുന്നു.
ഫ്രാൻസിൽ നടക്കുന്ന ആഗോള ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റെല്ല. വാക്സിനേഷൻ നിരക്ക് ഏറ്റവും കുറവ് ആഫ്രിക്കയിലാണ്. അവർക്ക് വേണ്ടി ഒരു പ്രത്യേക വാക്സിൻ സപ്പോർട്ട് പാക്കേജ് തയ്യാറാക്കുന്നുണ്ടെന്നും സ്റ്റൈല്ല അറിയിച്ചു.
Post Your Comments