Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തും

അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ. ഈ മാസം പകുതിയോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനാണ് യുഎഇയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കും.

Read Also: ‘ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ, എന്തിനവിടെ പോയി’: ഇപ്പോൾ ഹീറോ ആയ ബാബുവിന് നേരിടേണ്ടി വരിക കുറെ ചോദ്യങ്ങൾ

മസ്ജിദുകളിൽ 2 മീറ്റർ അകലം പാലിച്ചിരുന്നത് ഒരു മീറ്ററാക്കി കുറക്കാനും തീരുമാനിച്ചു. വിവാഹം, മരണം, മറ്റു സാമൂഹിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും വർധിപ്പിക്കും. ഇക്കാര്യത്തിൽ അതത് എമിറേറ്റുകളായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി നിയന്ത്രണങ്ങളിൽ ഇളവു നൽകാനാണ് തീരുമാനം. യുഎഇയിലെ ജനസംഖ്യയിൽ ഭൂരിഭാഗം പേരും വാക്‌സീനും ബൂസ്റ്റർ ഡോസും സ്വീകരിച്ച സാഹചര്യത്തിലും കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലുമായി കൂടുതൽ ഇളവ് അനുവദിക്കാൻ അധികൃതർ തീരുമാനിച്ചത്. ഘട്ടം ഘട്ടമായി യുഎഇയിലെ നിയന്ത്രണം പൂർണമായി നീക്കുമെന്നും കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ) വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരി അറിയിച്ചു.

Read Also:വണ്ടിപ്പെരിയാറില്‍ 5-വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: അയൽവാസിയായ 65-കാരൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button