തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലാവൂർ സ്വദേശി മിനി മോൻ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പൂവച്ചൽ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയായിരുന്നു സംഭവം. പുതുതായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടന പരിപാടിയാണ് സ്‌കൂളിൽ സംഘടിപ്പിച്ചത്. പരിപാടിയ്‌ക്കെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് കയറിയതിന് പിന്നാലെ മിനി മോനും അതിക്രമിച്ച് കയറുകയായിരുന്നു. അപ്രതീക്ഷിതമായി ഒരാൾ വേദിയിലേക്ക് കയറുന്നതു കണ്ട പോലീസുകാർ ബിനുവിനെ തടഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് ഇയാൾ വീണ്ടും വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് മിനി മോനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഇയാൾ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നിലവിൽ മിനി മോൻ പോലീസ് സ്‌റ്റേഷനിലാണ്. വൈദ്യപരിശോധനയുൾപ്പെടെ പൂർത്തിയാക്കിയ ശേഷം മിനി മോനെതിരെ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.
Post Your Comments