രാജകുമാരി: രാജകുമാരി ടൗണിനു സമീപത്തെ പട്ടയ ഭൂമിയിൽ നിന്ന് മുറിക്കാൻ അനുമതിയില്ലാത്ത ഇനം മരങ്ങൾ വെട്ടിക്കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാജാക്കാട് സ്വദേശി ബൈജു ചെറിയാനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വാഹനം ശാന്തൻപാറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. പിക് അപ് ജീപ്പും ഒരു ലോഡ് ചന്ദനവയമ്പ് മരവുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എൻ.ആർ സിറ്റിയിൽ നിന്നും പിടികൂടിയത്. ബൈജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
Read Also : പാണ്ഡവരുടെ തലസ്ഥാനമായ ഹസ്തിനപുരം : ഈ നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നവർ യുപി ഭരിക്കും
ആനച്ചാൽ സ്വദേശി അടുത്ത കാലത്ത് രാജകുമാരി ടൗണിനു സമീപം രണ്ടേക്കറിലധികം ഭൂമി വാങ്ങിയിരുന്നു. ഇത് പ്ലോട്ടുകളായി തിരിച്ച് വിൽപന നടത്തുന്നതിനാണ് ഇവിടെയുണ്ടായിരുന്ന മരങ്ങൾ മുറിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന പ്ലാവ്, മാവ് തുടങ്ങിയവ മുറിച്ചുമാറ്റിയിരുന്നു. മുറിക്കാൻ അനുമതിയില്ലാത്ത മരങ്ങൾ എണ്ണി തിട്ടപ്പെടുത്തി ഇവ മുറിക്കരുതെന്ന് നിർദേശിച്ചിരുന്നതായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
Post Your Comments