കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയതിന് പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി. ബങ്കുരയിലാണ് സംഭവം. ഷയന്‍ കര്‍മാകര്‍ എന്ന വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്.
നീറ്റ് പരീക്ഷയില്‍ 36,511 ആണ് ഷയന്റെ റാങ്ക്. മൂന്ന് മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനത്തിന് യോഗ്യത നേടി പഠനത്തിന് തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്. എന്നാൽ, വീഡിയോ ഗെയിം ആസക്തിയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ഥി വീഡിയോ ഗെയിമില്‍ അമിത തത്പരനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ ആത്മഹത്യയ്ക്ക് പിന്നില്‍ ഇതാകാം കാരണമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. രാവിലെ ഏറെ നേരമായിട്ടും വാതില്‍ തുറക്കാതെ വന്നതോടെ, വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പും വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments