News

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വക്താവിനെ പോലെയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്’ : ആഞ്ഞടിച്ച് തേജസ്വി സൂര്യ

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി തേജസ്വി സൂര്യ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഖപത്രത്തെ പോലെയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി ഗൗരവമായി കാണണമെന്ന് കേന്ദ്രസർക്കാരിനോട് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി സൂര്യയുടെ പ്രസ്താവന.

വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോകുമ്പോൾ ലഭിച്ചിട്ടുള്ള അറിവ് മാത്രമെ വിദേശനയത്തെ കുറിച്ച് രാഹുൽ ഗാന്ധിയ്ക്ക് ഉള്ളുവെന്നും അതുകൊണ്ട് തന്നെ, വിദേശനയങ്ങൾ കേന്ദ്രസർക്കാരിനെ പഠിപ്പിക്കാൻ രാഹുലിന് അധികാരമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. ഫലപ്രദമായ വിദേശനയമല്ല പ്രധാനമന്ത്രി നടപ്പിലാക്കുന്നതെന്ന ആരോപണവും രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തേജസ്വി സൂര്യ.

ചൈനയും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ കാരണം ബിജെപി സർക്കാർ ആണെന്നും രാഹുൽ ഗാന്ധി നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൽ നിന്നും കടുത്ത മറുപടിയാണ് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചത്. കോൺഗ്രസ്‌ നേതാവ് ഇങ്ങനെ ആരോപണങ്ങളുന്നയിക്കുന്നത് ചരിത്രം അറിയാത്തതിനാലാണെന്നാണ് എസ്. ജയശങ്കർ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button