Latest NewsKeralaNews

സമയോചിതമായി ഇടപെട്ട കേരളത്തിന്റെ മുഖ്യമന്ത്രിക്കും കരസേനക്കും റെഡ് സല്യൂട്ട്: പി കെ ശ്രീമതി ടീച്ചർ

ഡ്രോണിനും ഹെലികോപ്റ്ററിനും എത്താൻ കഴിയാത്തിടത്ത്‌ കരസേനയെത്തിയെന്നും അതിസാഹസികമായ കരസേനയുടെ പ്രവർത്തനം വിലപ്പെട്ട ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: മലമ്പുഴയില്‍ സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിനാണ് കേരളം ഈ മണിക്കൂറുകളില്‍ സാക്ഷിയായത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ രക്ഷാപ്രവർത്തനത്തെ പ്രശംസിച്ച് പി കെ ശ്രീമതി ടീച്ചർ രംഗത്ത്. ഡ്രോണിനും ഹെലികോപ്റ്ററിനും എത്താൻ കഴിയാത്തിടത്ത്‌ കരസേനയെത്തിയെന്നും അതിസാഹസികമായ കരസേനയുടെ പ്രവർത്തനം വിലപ്പെട്ട ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: വിദേശികൾക്കുള്ള വിവാഹ നിയമം ലളിതമാക്കി അബുദാബി: നിയമത്തിന് അംഗീകാരം നൽകി യുഎഇ ഉപപ്രധാനമന്ത്രി

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഡ്രോണിനും ഹെലികോപ്റ്ററിനും എത്താൻ കഴിയാത്തിടത്ത്‌ കരസേനയെത്തി. അതിസാഹസികമായ കരസേനയുടെ പ്രവർത്തനം വിലപ്പെട്ട ജീവൻ രക്ഷിച്ചു. സമയോചിതമായി ഇടപെട്ട കേരളത്തിന്റെ മുഖ്യമന്ത്രിക്കും കരസേനക്കും Red Salute ! രക്ഷാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. സംഭവിച്ചത്‌ സംഭവിച്ചു; ഇനി ഇത്തരത്തിലൊന്നുണ്ടാവാതിരിക്കട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button