
തിരുവനന്തപുരം: ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സിപിഎം സസ്‌പെന്‍ഡ് ചെയ്ത പികെ ശശി എംഎല്‍എയുടെ വിഷയത്തില്‍ പ്രതികരണവുമായി പി.കെ. ശ്രീമതി. ശശിക്ക് വീഴ്ച പറ്റിയെന്നും ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ശ്രീമതി പറഞ്ഞു. അദ്ദേഹം ഉപയോഗിച്ച പ്രയോഗങ്ങള്‍ ശരിയായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായി. മാതൃകാപരമായ നടപടിയാണ് പാര്‍ട്ടിയെടുത്തതെന്നും പി.കെ. ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയായ പി.കെ.ശശിയെ ആറ് മാസത്തേയ്ക്കാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റിന്റേയും സംസ്ഥാനസമിതിയുടേയുമാണ് തീരുമാനം. ഡിവൈഎഫ്‌ഐ വനിതാനേതാവാണ് പി.കെ.ശശിയ്‌ക്കെതിരെ പരാതി നല്‍കിയത്.
Post Your Comments