പാലക്കാട് : മലമ്പുഴ ചെറാട് കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിക്കാന്‍ ഏറ്റവും തടസം ചെങ്കുത്തായ മലയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജ്. മലയുടെ മുകളില്‍നിന്ന് 410 മീറ്റര്‍ താഴ്ചയിലാണ് ബാബു കുടുങ്ങിയത്.
Read Also : സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ നടപടി, ശിവശങ്കറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
മലകയറ്റം തുടങ്ങിയ സേനാംഗങ്ങള്‍ക്ക് 200 മീറ്റര്‍ പിന്നിടാന്‍ നാലു മണിക്കൂര്‍ സമയം വേണ്ടി വന്നു. പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനിന്ന ബാബുവിന്റെ മാനസിക ധൈര്യം പ്രശംസനീയമാണെന്നും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും ഹേമന്ത് രാജ് പറഞ്ഞു.
ബാബുവില്‍ നിന്നും നമ്മള്‍ പഠിക്കണമെന്നാണ് ഹേമന്ത് രാജിന്റെ അഭിപ്രായം. ബാബു കാട്ടിയ ആത്മധൈര്യവും പ്രായോഗികമായി എങ്ങനെ കാര്യങ്ങളെ നേരിടണമെന്നതും മറ്റുള്ളവര്‍ക്കു മാതൃകയാണ്. ‘നമ്മള്‍ പല പ്രശ്‌നത്തിലും ചെന്നു ചാടുമ്പോള്‍ അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിച്ച് പ്രശ്‌നത്തെ വലുതാക്കും. പക്ഷേ ബാബു അതില്‍നിന്ന് പുറത്തു വരാനുള്ള കാര്യങ്ങളാണ് നോക്കിയത്. പോസിറ്റീവായി കാര്യങ്ങളെ കാണുന്ന, മാനസികമായി നല്ല ധൈര്യമുള്ളയാളാണ്. രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞുകൂടുന്നതു തന്നെ വലിയ കാര്യമാണ്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ബാബു അതേപോലെ പിന്തുടര്‍ന്നു’ -ഹേമന്ത് രാജ് പറയുന്നു.
Post Your Comments