പാലക്കാട് : പാലക്കാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താൻ രണ്ട് ദിവസമെടുത്ത സംഭവത്തിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ മേജർ രവി രംഗത്ത് വന്നിരുന്നു. സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണമെന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്നും അപകടം സംഭവിച്ച ദിവസം തന്നെ ആർമിയെ അറിയിക്കണമായിരുന്നുവെന്നും മേജർ വിമർശിച്ചിരുന്നു. ഇപ്പോഴിതാ, സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മേജർ രവിയെ ആക്ഷേപിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്.
Also Read:മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം മർദ്ദനമേറ്റ്? ശരീരത്തിൽ പാടുകൾ, മൂക്കിൽ നിന്നും രക്തം
ഇന്ത്യൻ പട്ടാളത്തിൽ മിടുക്കന്മാർ ആണുള്ളതെന്നും എന്നാൽ, ആ പട്ടാളത്തിലെ മിടുക്കന്മാർക്കിടയിൽ ഇങ്ങനത്തെ വിവരംകെട്ട മേജർമാരും കടന്നുകൂടാറുണ്ടെന്നും ജോമോൾ ജോസഫ് പരിഹസിച്ചു. ‘ഓർമ്മകൾ ഉണ്ടായിരിക്കണം രവിയേ.. ഇന്ത്യൻ പട്ടാളത്തിൽ മിടുക്കന്മാരാണ് ഉള്ളത്. ആ മിടുക്കന്മാർക്കിടയിലും ഇങ്ങനത്തെ വിവരംകെട്ട മേജർമാരും കടന്നുകൂടാറുണ്ട്. മരത്തിനു മുകളിൽ കേറി ആപ്പൂരി ഷോ കാണിച്ച് പിടുക്ക് കുടുങ്ങി പെട്ട കുരങ്ങനെ പോലെ ഷോ കാണിക്കാൻ പോയി ഇങ്ങനെ കുടുങ്ങി കിടന്ന മുൻ മേജർമാരും ഈ നാട്ടിലുണ്ട്. ഇങ്ങനത്തെ വിവരംകെട്ട മുൻ മേജർമാരെ നാട്ടുകാർ ഇടപെട്ട് രക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്’, ജോമോൾ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാനെടുത്ത കാലതാമസം ചൂണ്ടികാട്ടിയായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ സർക്കാരിനെതിരെ രംഗത്തെത്തിയത്. ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിയെ മേജര്‍ രവി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
‘ബാബു ജീവനോടെ തിരിച്ചുവന്നതില്‍ സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും നന്ദി. ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയത് കൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്തോളു. എന്നാല്‍, ദുരന്തനിവാരണ വകുപ്പില്‍ ഒരു ദുരന്തം വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ബോധമുള്ളവരെയാണ് സഖാവേ നിയമിക്കേണ്ടത്. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യന്‍ ആര്‍മിയേയും കൂടി ഫോണില്‍ ബന്ധപ്പെടുമായിരുന്നു. അപ്പോൾ തന്നെ സൈന്യം ഇവിടെത്തിയേനെ. ദുരന്തനിവാരണ സേനയെന്ന് പറയുന്നത് പലതരത്തിലുള്ളതാണ്. എല്ലാ ദുരന്തത്തേയും നേരിടാൻ അവർക്ക് കഴിയണം. അതിനാൽ തലയിൽ കുറച്ച് ആള്‍താമസമുള്ളവരെ ഈ പോസ്റ്റിൽ ചുമതലപ്പെടുത്തണം’, എന്നായിരുന്നു മേജർ രവി പറഞ്ഞത്.
Post Your Comments