KeralaLatest NewsNews

മുഖം എന്ന ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേട്: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് ജസ്ല മാടശേരി

കൊച്ചി : ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരി. കര്‍ണാടകയില്‍ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്ല പറഞ്ഞു. എന്നാൽ, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മനസ്സില്‍ മതചിന്തകള്‍ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീര്‍ത്തും വിയോജിക്കുന്നെന്നും ജസ്ല പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിൽ നടന്ന ചര്‍ച്ചയിലാണ് ജസ്ല ഇക്കാര്യം പറഞ്ഞത്.

‘വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കില്‍ എല്ലാ സ്‌കൂളുകളില്‍ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്ന് പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല നമ്മള്‍ ജനിച്ച് വീഴുന്നത് മുതല്‍ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികള്‍ അതിന്റെ ഇര മാത്രമാണ്.എന്നാൽ, മതചിഹ്നങ്ങള്‍ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് തനിക്ക് വ്യക്തപരമായി യോജിപ്പില്ല. ബുര്‍ഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാന്‍ നാളെ പുറത്തിറങ്ങുമ്പോള്‍ എന്റെയടുത്ത് ഇത്തരത്തില്‍ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വസ്ത്രം സമൂഹത്തില്‍ ഒരുപാട് കണ്ട് വരുന്നുണ്ട്’- ജസ്ല മാടശേരി പറഞ്ഞു.

Read Also  :  ‘ഇന്ത്യയില്‍ ഇന്ന് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം മുഖ്യധാരയിലേക്ക് എത്തുന്നു’: ഒമര്‍ അബ്ദുല്ല

കര്‍ണാടകയില്‍ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണമെന്നും ജസ്ല പറഞ്ഞു.
എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതല്‍ കുട്ടികളില്‍ വളര്‍ത്തേണ്ടതെന്നും ജസ്ല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button