Latest NewsIndiaNews

ഹിജാബ് വിവാദത്തിനു പിന്നില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തല്‍ മാത്രം ലക്ഷ്യം : ചീഫ് ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി

ബംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഇമാം ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നനടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിനാണ് പൗരന്മാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും, വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യ ഇമാം പറഞ്ഞു.

Read Also : കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്

‘താന്‍ ഈ തീവ്രവല്‍ക്കരണത്തിന് പൂര്‍ണ്ണമായും എതിരാണ്. ഇത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. നമുക്ക് രാഷ്ട്രത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. മുന്‍കൂട്ടി തീരുമാനിച്ച ഡ്രസ് കോഡ് ഉണ്ടെങ്കില്‍ ആരെങ്കിലും അതിനെ എതിര്‍ത്താല്‍ അത് ഒരു പ്രശ്നമാണ്’, അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഏര്‍പ്പെടുത്തിയ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി ബുധനാഴ്ചയും വാദം കേട്ടു. ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ചീഫ് ജസ്റ്റിസ് തീരുമാനമെടുത്ത ശേഷം ഇടക്കാല ആശ്വാസം തേടണമെന്ന് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം വിശാല ബെഞ്ചിന് വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button