കാൽപ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമുള്ളതാക്കാൻ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. എന്നാൽ, പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാല്‍പ്പാദങ്ങള്‍ മാറിമാറി മുക്കിവയ്ക്കുക. തുടര്‍ന്ന് അല്പം എണ്ണകൊണ്ട് കാല്‍പ്പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പാദങ്ങൾ കൂടുതൽ മൃദുലമാകാൻ സഹായിക്കും.
Read Also : മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പുറത്തു നിന്ന് വരുമ്പോഴെല്ലാം പാദങ്ങൾ നന്നായി കഴുകുക. പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരച്ചു കഴുകുന്നത് പാദത്തിലെ മൃതകോശങ്ങൾ പോയി കാൽ സുന്ദരമാകാൻ സഹായിക്കും. ശേഷം ഒരു മോയ്സ്ചറേസർ പുരട്ടി സോക്സ് ധരിച്ചു ഉറങ്ങുക.
നനഞ്ഞ കാലുകളിൽ ഒരിക്കലും ഷൂ ധരിക്കരുത്. ഇത് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമാകും. അതിനാൽ നനഞ്ഞ ചെരിപ്പുകൾ ഉണക്കി സൂക്ഷിക്കുക.
Read Also : കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും കൊച്ചിയിൽ
ആഴ്ചയിൽ ഒരിക്കൽ ചെറു ചൂടുവെള്ളത്തിൽ അല്പം ഷാംപൂവും നാരങ്ങാ നീരും ചേർത്തു അതിൽ 15 മിനുട്ട് കാൽ മുക്കി വയ്ക്കുന്നതിനൊപ്പം നഖങ്ങൾ ഒരു പഴയ ടൂത്ത് ബ്രേഷ് കൊണ്ടു വൃത്തിയാക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാം.
.
Post Your Comments