ബംഗളൂരു: ബംഗളൂരുവിനെയും കോയമ്പത്തൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബി.ആർ.ടി കടുവ സങ്കേതത്തിലൂടെയുള്ള രണ്ടു പാതകളിലും രാത്രിയാത്ര നിരോധിക്കും. വ്യാഴാഴ്ച മുതല്‍ ഉത്തരവ് നടപ്പാക്കാൻ ഈറോഡ് കലക്ടര്‍ക്കും സംസ്ഥാന വന്യജീവി വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ: തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല
ബംഗളൂരു -കോയമ്പത്തൂർ ദേശീയപാതയുടെ ഭാഗമായ (എൻ.എച്ച്-958) തമിഴ്നാടിന്‍റെ സത്യമംഗലം കടുവ സങ്കേതത്തിലൂടെയുള്ള ബന്നാരി -ദിംബം വഴിയുള്ള പാതയിൽ വ്യാഴാഴ്ച മുതൽ രാത്രിയാത്ര നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടതോടെയാണ് കർണാടകയുടെ ഭാഗത്തേ റോഡും രാത്രിയിൽ അടച്ചിടുക. കോടതി ഉത്തരവ് അനുസരിച്ചാകും തുടർ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments