AlappuzhaLatest NewsKeralaNattuvarthaNews

വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി ന​ൽ​കു​ന്ന​തി​ന് കൈക്കൂലി: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റും തി​രു​വ​ല്ല സ്വ​ദേ​ശി​യു​മാ​യ ജ​യ​രാ​ജാ​ണ് വിജിലൻസ് പി​ടി​യി​ലാ​യ​ത്

ആ​ല​പ്പു​ഴ: വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി ന​ൽ​കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റും തി​രു​വ​ല്ല സ്വ​ദേ​ശി​യു​മാ​യ ജ​യ​രാ​ജാ​ണ് വിജിലൻസ് പി​ടി​യി​ലാ​യ​ത്.

വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി ന​ൽ​കു​ന്ന​തി​നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ​ത്തി​യ ആ​ളോ​ട് ഇ​യാ​ൾ 10,000 രൂ​പ ആണ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പിക്കുകയായിരുന്നു.

Read Also : വൈ​ദ്യു​ത പോ​സ്റ്റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​ ഹൃ​ദ​യാ​ഘാ​തം : ലൈ​ൻ​മാ​ൻ മ​രി​ച്ചു

കൈ​ക്കൂ​ലി പ​ണ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യ 2,500 രൂ​പ ഇ​യാ​ൾ​ക്ക് ഇ​ന്ന് ന​ൽ​കി​യി​രു​ന്നു. തുടർന്ന് ഓ​ഫീ​സി​ന് പു​റ​ത്തു​ നി​ന്ന് പ​ണം വാ​ങ്ങി​യ ഇ​യാ​ളെ വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ പ​ണ​വും വി​ജി​ല​ൻ​സ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button