മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ ആർമിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചുവെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
‘രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
Also Read:പോണ്‍ വീഡിയോ കാണുന്നവർക്ക് തിരിച്ചടി: ഇനി മുതൽ പ്രായം സ്ഥിരീകരിക്കേണ്ടി വരും
ഇന്ത്യയിലെ ഓരോ മനുഷ്യന്റെ ജീവനും നമ്മൾ നമ്മുടെ സൈനികരോടു കടപ്പെട്ടിരിക്കുന്നു. മലമുകളിൽ കുടുങ്ങിയ ബാബുവിനു ജീവജലം നൽകിയ, അതിസഹസികമയി രക്ഷിച്ചെടുക്കുന്ന സൈന്യത്തിനു അഭിവാദ്യങ്ങൾ നേരുകയാണ് മലയാളികൾ. തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ ആര്‍മിക്ക് സ്നേഹമുത്തങ്ങൾ നൽകിയാണ് ബാബു തന്റെ നന്ദി രേഖപ്പെടുത്തിയത്. ‘ഇന്ത്യൻ ആർമി കീ ജയ്, ഭാരത് മാതാ കീ ജയ്’ എന്നിങ്ങനെ ജയ് വിളികളുമായി ബാബു സൈനികർക്കൊപ്പം മലമുകളിൽ വിശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
Post Your Comments