Latest NewsIndia

തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കും : അടിയന്തരമായി സൈന്യത്തെ വിന്യസിക്കണമെന്ന് ബിജെപി

കൊൽക്കത്ത: വരാൻ പോകുന്ന പശ്ചിമബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കുമെന്ന് ഭാരതീയ ജനത പാർട്ടി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

വോട്ടവകാശ ലംഘനവും ബൂത്ത് പിടുത്തവും തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ സ്ഥിരം പരിപാടിയാണെന്നും, ഇക്കുറി അത് തടഞ്ഞേ തീരൂവെന്നും ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സംസ്ഥാന ഘടകം കത്തയച്ചു. ജനങ്ങളുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടാതെയിരിക്കാനും, സ്വതന്ത്ര്യമായി തിരഞ്ഞെടുപ്പ് നടത്താനും സംസ്ഥാനത്ത് സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിനെ നിയോഗിക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിരവധി ബിജെപി നേതാക്കൾക്ക് ഫോണിലൂടെയും നേരിട്ടും വധഭീഷണി ലഭിക്കുന്നുണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടി. പൊലീസിനെതിരെ പ്രതികരിക്കുന്നില്ലെന്നും, പരാതി കൊടുത്താൽ കേസ് പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറാവുന്നില്ലെന്നും പാർട്ടി കത്തിൽ പരാമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button