നെടുമങ്ങാട്: കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ആര്യനാട് കുളപ്പട കിഴക്കുപുറം മൈലമൂട് വീട്ടിൽ ജോണി എന്നു വിളിക്കുന്ന ഡി.ജോൺ (50) ആണ് മരിച്ചത്.
നെടുമങ്ങാട് നഗരസഭയുടെ കീഴിലെ കോവിഡ് സെന്ററായ റിംസ് ഹോസ്പിറ്റൽ സിഎഫ്എൽടിസിയിലെ പ്രത്യേക വാർഡിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
Read Also : പാണ്ഡവരുടെ തലസ്ഥാനമായ ഹസ്തിനപുരം : ഈ നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നവർ യുപി ഭരിക്കും
ഇന്നലെ രാവിലെ 7.40ഓടെയാണ് സംഭവം. നഴ്സ് മരുന്ന് നൽകുന്നതിനായി മുറിയിൽ ചെന്നപ്പോഴാണ് ജോണിനെ മരിച്ച നിലയിൽ കണ്ടത്. ഡ്രിപ്പ് നൽകാൻ ഉപയോഗിക്കുന്ന സ്റ്റാൻഡ് ജനൽ കമ്പിയിൽ കെട്ടിവച്ചാണ് തൂങ്ങി മരിച്ചത്. 80 ബെഡുള്ള സെന്ററിൽ 18 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹം സെന്ററിലെത്തിയത്.
നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. ഭാര്യ: ബിന്ദു. മക്കൾ: ജോബി, ജിബി.
Post Your Comments