YouthLatest NewsCinemaNewsEntertainmentLife Style

എറോട്ടോമാനിയ ബാധിതനായി വിജയ്: എന്താണ് എറോട്ടോമാനിയ? ലക്ഷണങ്ങൾ എന്തൊക്കെ?

വിജയ് നായകനാകുന്ന ദളപതി 66 ന്റെ പുതിയ വിശേഷങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ‘എറോട്ടോമാനിയ’ എന്നറിയാനായിരുന്നു. ചിത്രത്തിൽ എറോട്ടോമാനിയ ബാധിതനായിട്ടാണ് വിജയ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെയാണ് എന്താണ് ഈ അസുഖത്തിന്റെ ലക്ഷങ്ങളും കാരണങ്ങളുമെന്ന് കണ്ടെത്താനുള്ള തിടുക്കത്തിലാണ് ആരാധകർ.

എന്താണ് എറോട്ടോമാനിയ ?

പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ. പ്രശസ്തയായ ഒരാൾ താനുമായി പ്രണയത്തിലാണെന്ന് കരുതുന്ന അവസ്ഥ. അവരുമായി യാതൊരു ബന്ധവും ഇല്ലാതെ ഇരിക്കുമ്പോൾ തന്നെയാണ് ഈ മാനസികാവസ്ഥ ഉണ്ടാകുന്നതെന്നതും വിചിത്രം.

ഈ മാനസികാവസ്ഥയുടെ കാരണങ്ങൾ:

എറോട്ടോമാനിയ ഉണ്ടാകാൻ പ്രത്യക്ഷത്തിൽ വലിയ കാരണങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും, ജനിതക, ജൈവ, മനശാസ്ത്ര, പാരിസ്ഥിതിക ഘടകങ്ങൾ മൂലമാണ് ഈ തകരാറുണ്ടാകുന്നത് എന്നാണു കണ്ടെത്തൽ. വിഷാദം ഉള്ളവരിലും എറോട്ടോമാനിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാൾക്ക് അവർ അനുഭവിക്കുന്ന സമ്മർദ്ദവും കഠിനമായ ആഘാതവും നിയന്ത്രിക്കാനുള്ള ഒരു മാർഗമായി എറോടോമാനിയ ഉണ്ടാകാമെന്നും ചില പഠനങ്ങൾ പറയുന്നു. കൂടാതെ, ബ്രെയിൻ ട്യൂമറുകൾ അല്ലെങ്കിൽ അൽഷിമേഴ്സ് രോഗം പോലുള്ള ചില രോഗങ്ങളും എറോട്ടോമാനിയയുടെ ലക്ഷണങ്ങൾക്ക് കാരണമാകും.

ലക്ഷണങ്ങൾ:

നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയെ കുറിച്ച് നിരന്തരം സംസാരിക്കുന്നു.

തന്നെ സ്നേഹിക്കുന്നുവെന്ന് കരുതുന്ന വ്യക്തിയെ കണ്ടെത്താനും ചിന്തിക്കാനും സമയം ചെലവഴിക്കുന്നു.

അവരുമായി അടുപ്പമുള്ള ആളുകളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നു. ഇതിന്റെ ശ്രമമായി അവരെ ഫോണിൽ വിളിക്കുകയോ കത്തുകളയാക്കുകയോ ചെയ്യുക.

തന്നോട് പ്രണയമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് ആളുകളോട് അസൂയ തോന്നുന്നു.

സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലുള്ള മാനസിക വൈകല്യങ്ങളുള്ള എറോടോമാനിയ രോഗികളിൽ, സൈക്കോസിസിന്റെ ലക്ഷണങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടും.

 

 

shortlink

Post Your Comments


Back to top button