KollamKeralaNattuvarthaLatest NewsNews

പ​ള്ളി വി​കാ​രി​യ്ക്കും സഹായിക്കും നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട് തൃ​ക്ക​രു​വ ന​ടു​വി​ല പ​ള്ളി താ​ഴ​തി​ൽ വീ​ട്ടി​ൽ വി​ഷ്ണു (31), തൃ​ക്ക​രു​വാ ന​ടു​വി​ല ചേ​രി​യി​ൽ ഇ​ട​ക്കാ​ട്ടു തെ​ക്കേ പു​ത്ത​ൻ​വീ​ട്ടി​ൽ നി​ന്നും പ​ള്ളി താ​ഴ​തി​ൽ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മ​നീ​ഷ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

അ​ഞ്ചാ​ലും​മൂ​ട്: പ​ള്ളി വി​കാ​രി​യെ​യും സ​ഹാ​യി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. അ​ഞ്ചാ​ലും​മൂ​ട് തൃ​ക്ക​രു​വ ന​ടു​വി​ല പ​ള്ളി താ​ഴ​തി​ൽ വീ​ട്ടി​ൽ വി​ഷ്ണു (31), തൃ​ക്ക​രു​വാ ന​ടു​വി​ല ചേ​രി​യി​ൽ ഇ​ട​ക്കാ​ട്ടു തെ​ക്കേ പു​ത്ത​ൻ​വീ​ട്ടി​ൽ നി​ന്നും പ​ള്ളി താ​ഴ​തി​ൽ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മ​നീ​ഷ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് ആണ് പ്രതിയെ​ അ​റ​സ്​​റ്റ് ചെ​യ്തത്.

ഇ​ഞ്ച​വി​ള സെ​ന്‍റ്​ തോ​മ​സ്​ ഓ​ർ​ത്ത​ഡോ​ക്സ്​ പ​ള്ളി വി​കാ​രി​യെ​യും സ​ഹാ​യി​യെ​യും ആണ് പ്രതികൾ ആക്രമിച്ചത്. പള്ളി വ​ക പു​ര​യി​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചി​രു​ന്നു. തുടർന്ന് ഉ​ണ​ങ്ങി​യ പു​ല്ലി​ൽ തീ​യി​ട്ട​ത്​ സം​ബ​ന്ധി​ച്ച്​ അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​തി​ക​ൾ പ​ള്ളി വി​കാ​രി​യു​ടെ സ​ഹാ​യി​യാ​യ റോ​ഷ​നു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​ത്​ പരിഹരിക്കാ​ൻ ചെ​ന്ന പ​ള്ളി വി​കാ​രി​യാ​യ മാ​ത്യു തോ​മ​സി​നെ പ്ര​തി​ക​ൾ ക​മ്പ് കൊ​ണ്ട് അ​ടി​ച്ചു എ​ന്നാ​ണ്​ കേ​സ്.

Read Also : ‘നാണക്കേട്, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം’: ഷാരൂഖിനെ പിന്തുണച്ച് സഞ്ജയ് റാവത്ത്

പ്രതികളുടെ അ​ടി​കൊ​ണ്ട് വി​കാ​രി​യു​ടെ വ​ല​തു​കൈ​യി​ലെ വി​ര​ലി​ന്​ പൊ​ട്ട​ലേ​റ്റു. വി​കാ​രി ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അ​റ​സ്​​റ്റ് ചെയ്തത്. അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജ​ൻ, എ​സ്.​ഐ​മാ​രാ​യ വി. ​അ​നീ​ഷ്, റ​ഹിം, ബാ​ബു​ക്കു​ട്ട​ൻ​പി​ള്ള എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button