![bad breath](/wp-content/uploads/2019/08/bad-breath-.jpg)
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മള് ചെയ്യുന്നുണ്ട്. എന്നാൽ ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് നാരങ്ങ മികച്ച ഒരു പ്രതിവിധി ആണെന്ന് നമ്മളിൽ പലർക്കും അറിയില്ല.
നാരങ്ങ പോലുള്ള പഴങ്ങൾ കഴിക്കുന്നത് ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അതുവഴി വായ്നാറ്റം കുറയ്ക്കുകയും ചെയ്യും. അതുപോലെതന്നെ ഫലപ്രദമാണ് ഓറഞ്ച്. കൂടാതെ, വായ ഉണങ്ങിയിരിക്കുമ്പോൾ വായ്നാറ്റം കൂടും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശീലിക്കുക.
Read Also : നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്
രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പോസ്റ്റുപയോഗിച്ച് വായും പല്ലും വൃത്തിയായി ബ്രഷ് ചെയ്ത വായ്നാറ്റം കുറയ്ക്കാം. ആപ്പിൾ, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. അമിത വായ്നാറ്റം ഉള്ളവർ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്.
Post Your Comments