ലോസ് ഏഞ്ചലസ് : ചൂതാട്ടത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമായി സ്കൂള്‍ ഫണ്ടില്‍ നിന്നും 800,000 ഡോളര്‍ (5,97,13,200 രൂപ) മോഷ്ടിച്ച കന്യാസ്ത്രീ പിടിയിൽ. 80-കാരിയായ മേരി മാർഗരറ്റ് ക്രൂപ്പറാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു.
ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു റോമൻ കാത്തലിക് എലിമെന്ററി സ്‌കൂളിന്റെ പ്രിൻസിപ്പലാണ് മേരി. വർഷങ്ങളായി അവിടെ മികച്ച രീതിയിൽ ജോലി ചെയ്തിരുന്ന മേരിക്കെതിരെ അടുത്ത കാലത്താണ് വിവാദങ്ങൾ ഉയർന്ന് തുടങ്ങിയത്. പോലീസും നിയമവും പിന്നാലെ കൂടിയതോടെ മേരി ക്രൂപ്പർ എല്ലാം തുറന്നു പറഞ്ഞു.
Read Also : മധ്യവയസ്കരിലെ മുഖക്കുരുവിന്റെ കാരണങ്ങളറിയാം
‘ഞാൻ പാപം ചെയ്തു, ഞാൻ നിയമം ലംഘിച്ചു, എല്ലാറ്റിനുമുപരിയായി പലരും എന്നിൽ അർപ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തിന്റെ ലംഘനമാണ് നടത്തിയത്.’ കോടതിയിൽ അവർ കുറ്റമേറ്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു.ഒപ്പം കഴിഞ്ഞ വർഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയതായും മേരി കോടതിയിൽ പറഞ്ഞു.
തട്ടിപ്പിനെക്കുറിച്ച് ഒരു ഓഡിറ്റർ ഭീഷണിപ്പെടുത്തിയപ്പോൾ രേഖകൾ നശിപ്പിക്കാൻ ജീവനക്കാരോട് മേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിമർശനങ്ങൾ ഉയർന്നപ്പോൾ മേരിയ്ക്ക് പിടിച്ച് നിൽക്കാനായില്ല. പുരോഹിതന്മാർക്ക് കന്യാസ്ത്രീകളെക്കാൾ മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്നും താൻ ശമ്പളവർധന അർഹിക്കുന്നുവെന്നും ലോസ് ആഞ്ചലസ് അതിരൂപതയോട് മേരി ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments