Latest NewsKeralaNewsIndia

‘ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയല്ല’: ഭരണഘടനയിൽ വിശ്വസിക്കുന്നവർ രംഗത്തിറങ്ങണമെന്ന് ആഹ്വാനവുമായി എം എ ബേബി

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മീഡിയവണ്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു. കേന്ദ്രത്തിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി എം എ ബേബി. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാർഹമാണ് എന്നദ്ദേഹം പ്രതികരിച്ചു.

Also Read:അനധികൃത മണല്‍ ഖനനക്കേസില്‍ സിറോ മലങ്കരസഭ ബിഷപ്പും വൈദികരും അറസ്റ്റില്‍

ദേശസുരക്ഷ എന്ന ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ എം എ ബേബി, അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തിൽ വിശ്വസിക്കുന്നവരെല്ലാം മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മീഡിയാവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പ്രതികരിച്ചു.

‘മീഡിയ വണ്ണിൻറെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നു. അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവർക്ക് അവകാശമുണ്ട്. സി പി ഐ ( എം) , അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കെതിരേ ശക്തമായപ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതുപോലെ ജമായത്തെ ഇസ്ലാമിയെ വിമർശിക്കന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം’, എം എ ബേബി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button