ന്യൂഡൽഹി: കാശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസ അറിയിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് കെഎഫ്‌സി. ഹ്യൂണ്ടായും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് ഇന്ത്യയില്‍ വിവാദമായതോടെ പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെഎഫ്‌സിയുടെ പോസ്റ്റും ഇന്ത്യയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റാണ് കെഎഫ്‌സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ കെഎഫ്‌സിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്. ഹ്യൂണ്ടായ്ക്ക് എതിരെ ബോയ്‌കോട്ട് ക്യാമ്പയിന്‍ ഇന്ത്യയില്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഹ്യൂണ്ടായി ഇന്ത്യ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ നിരവധി ആളുകള്‍ ആഹ്വാനം ചെയ്തു.
‘നിങ്ങള്‍ ഒരിക്കലും ഞങ്ങളുടെ ചിന്തയില്‍ നിന്നും വിട്ടുപൊകുന്നില്ല. അടുത്തവര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ സമാധാനം എത്തിക്കും, കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്’- എന്നായിരുന്നു ചുവന്ന അക്ഷരങ്ങള്‍ കൊണ്ട് കെഎഫ്‌സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്.
പിന്നാലെ കെഎഫ്‌സി ഇന്ത്യ തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്‌സി സോഷ്യല്‍ മീഡിയ ചാനലുകള്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ മാപ്പ് പറയുന്നുവെന്നും. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും. ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാന്‍ എന്നും സന്നദ്ധരാണെന്നും ട്വിറ്റര്‍ പോസ്റ്റില്‍ കെഎഫ്‌സി ഇന്ത്യ പറയുന്നു.
Post Your Comments