പാരസെറ്റമോളിന്റെ ദൈനംദിന ഉപയോഗം രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠന റിപ്പോർട്ട്. എഡിൻബർഗ് സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്നും ഗവേഷകർ പറഞ്ഞു.
എഡിൻബർഗ് സർവകലാശാലയിലെ വിദഗ്ധർ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്ന 110 രോഗികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഗ്രാം പാരസറ്റമോള്‍ ദിവസത്തില്‍ നാല് തവണയായോ അല്ലെങ്കില്‍ രണ്ടാഴ്ച്ചയോ കഴിക്കുന്നത് അപകടം ഉണ്ടാക്കും.
Read Also : പാർലമെന്റിൽ വെച്ച് കോൺഗ്രസിനെ ‘നിർത്തി പൊരിച്ച്’ പ്രധാനമന്ത്രി, അഞ്ച് കാരണങ്ങൾ
പാരസെറ്റമോള്‍ ഉപയോഗിച്ച ആളുകളില്‍ നാല് ദിവസത്തിനുള്ളില്‍, രക്തസമ്മര്‍ദ്ദം ഗണ്യമായി വര്‍ധിച്ചു, ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി. പ്രായപൂര്‍ത്തിയായ മൂന്നില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നിരിക്കെ, യുകെയില്‍ പത്തിലൊരാള്‍ വേദനാസംഹാരിയായി പാരസറ്റമോള്‍ ഉപയോഗിക്കുന്നവരാണ്. എന്നാൽ,വിട്ടുമാറാത്ത വേദനയ്ക്ക് പാരസെറ്റമോള്‍ ആവശ്യമുള്ളവര്‍ അവരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments