തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മീഡിയവണ്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു. എഡിറ്റര്‍ പ്രമോദ് രാമന് ചാനലില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധി മാനിക്കുന്നുവെന്നും നിയമപോരാട്ടം തുടരുമെന്നും പ്രമോദ് രാമന് പറഞ്ഞു.
Read Also : മലിനമാകാതെ ലോകത്തിൽ ശേഷിക്കുന്നത് 15 ശതമാനം കടൽത്തീരങ്ങൾ മാത്രം
‘മീഡിയവണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേക്ഷണം തല്ക്കാലം നിര്‍ത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ. പ്രേക്ഷകര്‍ നല്കുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി’ പ്രമോദ് രാമന് പറഞ്ഞു.
കേന്ദ്രത്തിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതീവ ഗുരുതരമായ കണ്ടെത്തലുകളാണ്
ചാനലിനെതിരെ ഉള്ളതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമാണെന്നും കോടതി അറിയിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കണ്ടെത്തലുകള്‍ കോടതി ശരിവെക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്ത്യര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ഇല്ല എന്ന കാരണത്താലാണ് സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
Post Your Comments