ThrissurLatest NewsKeralaNattuvarthaNews

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന കൊന്ന സംഭവം: പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ

അതിരപ്പിള്ളിക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്.

തൃശ്ശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നിരന്തരമായ കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇന്ന് രാവിലെ അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ റോഡ് ഉപരോധിച്ചു.

Also read: കോഴിപ്പോരിൽ ഏർപ്പെട്ട യുവാവിന് ദാരുണാന്ത്യം: 12 പേർ അറസ്റ്റിൽ

അതിരപ്പിള്ളിക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയ ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീട്ടിൽ നിന്ന് അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും, ഭാര്യാ പിതാവ് ജയനും, ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ മൂന്ന് പേരും ചിതറി ഓടി. ഇതിനിടെയാണ് ആന കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയ്ക്ക് ചവിട്ടേൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button