Latest NewsKeralaNews

‘ഇത് രണ്ടാം ജന്മം’: പാവപ്പെട്ടവര്‍ വിളിച്ചാല്‍ ഇനിയും പാമ്പ് പിടിക്കാന്‍ പോകുമെന്ന് വാവ സുരേഷ്

ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്.

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. ഇത് രണ്ടാം ജന്മമാണെന്നും ​​ പലതവണ പാമ്പുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്തവണ മരിച്ചുപോകുമെന്നാണ്​ കരുതിയതെന്നും വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്​​ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക്​ മടങ്ങിയെത്തി. ജീവന്‍ തിരിച്ചുകിട്ടിയതില്‍ നിരവധിപേരുടെ പ്രാര്‍ഥനയുണ്ട്​. പാവപ്പെട്ടവര്‍ വിളിച്ചാല്‍ ഇനിയും പാമ്ബ് പിടിക്കാന്‍ പോകും. മുന്‍കരുതല്‍ എടുക്കണമെന്ന്​ മന്ത്രിയടക്കം പലരും പറഞ്ഞു. അത്തരം കാര്യങ്ങളിലും ശ്രദ്ധിക്കും’ -സുരേഷ്​ പറഞ്ഞു.

Read Also: സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: 8 വയസിന് താഴെയുള്ളവർക്ക് ഇളവ്

ഇതിനിടെ വാവ സുരേഷിന് വീടുവെച്ച്‌ നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌​ വ്യവസായി രംഗത്തെത്തി. ഇത്​ സുരേഷ് അംഗീകരിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്. സുരേഷിന്‍റെ കുടുംബ ഓഹരിയായ നാലര സെന്‍റ്​ ഭൂമിയിലാകും വീട് നിര്‍മിച്ചുനല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button