ദുബായ്: അബുദാബിയിൽ വത്തിക്കാൻ സ്ഥാനപതി കാര്യാലയം പ്രവർത്തനം ആരംഭിച്ചു. ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് എഡ്ഗർ പെന പറായാണ് അബുദാബിയിലെ വത്തിക്കാൻ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
യുഎഇ മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി, സതേൺ അറേബ്യ വികാരിയാത്ത് അധ്യക്ഷൻ ബിഷപ് പോൾ ഹിൻഡർ, വത്തിക്കാൻ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. സമത്വത്തിനും സഹിഷ്ണുതയ്ക്കും നിലകൊള്ളുന്ന യുഎഇയുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാകാൻ അബുദാബിയിലെ വത്തിക്കാൻ എംബസി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments