COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

രാജ്യത്ത് വാക്സിനേഷൻ ശക്തമാക്കും : ക്യാമ്പെയ്നുകൾ തീവ്രമാക്കാന്‍ ഇന്ദ്രധനുഷ് 4.0 ദൗത്യമാരംഭിച്ച് ആരോഗ്യമന്ത്രി

ന്യൂഡൽഹി: വാക്സിനേഷൻ ക്യാമ്പെയിനുകൾ തീവ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ദ്രധനുഷ് 4.0 ദൗത്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച തുടക്കം കുറിച്ചു. വാക്‌സിനേഷൻ കവറേജ് 90 ശതമാനത്തിലേക്ക് എത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും ഈ ദൗത്യം പൂർത്തീകരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൂട്ടായ പരിശ്രമം നടത്തണമെന്നും ചടങ്ങിൽ ആരോഗ്യമന്ത്രി പറഞ്ഞു.

ഇതുവരെ രാജ്യത്ത് 170 കോടി കോവിഡ് വാക്സിനുകൾ നൽകിയതായി മാണ്ഡവ്യ അറിയിച്ചു. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഒരേ പോലെ സ്വീകരിക്കാവുന്ന വാക്സിന്‍ യജ്ഞത്തിനാണ് പ്രധാനമന്ത്രി ഇന്ദ്രധനുഷിലൂടെ തുടക്കമിട്ടതെന്നും വാക്‌സിനുകൾ കുട്ടികളെയും ഗർഭിണികളെയും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ 43 ശതമാനമായിരുന്ന വാക്സിനേഷൻ ഇപ്പോൾ 76 ശതമാനത്തിലെത്തിയെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button