
കീവ്: രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാൻ കുട്ടികള്‍ക്കും സൈനിക പരിശീലനം നല്‍കി ഉക്രൈൻ. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതിന്, റിസര്‍വ് സൈനികർക്ക് പരിശീലനം നൽകുന്ന ഉക്രൈന്‍ ക്യാമ്പിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഉക്രൈന്‍ തലസ്ഥാനമായ കീവ് നഗരത്തിന് പുറത്തെ മഞ്ഞു മൂടിയ കാടുകളിൽ നടക്കുന്ന തീവ്ര പരിശീലനത്തിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
ക്യാമ്പുകളില്‍ നേരത്തെ, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികൾക്കും സ്ത്രീകള്‍ക്കും മറ്റ് പ്രൊഷണല്‍ ജോലിക്കാര്‍ക്കും സൈനിക പരിശീലനം നൽകിയിരുന്നു.
തടി കൊണ്ടുള്ള തോക്കുപയോഗിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്. കൃത്രിമമായി നിർമ്മിച്ച തോക്കുകൾ ഉപയോഗിച്ച് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സൈനിക പരിശീലനത്തിനായി തെരഞ്ഞടുക്കപ്പെടുന്ന സാധാരണക്കാര്‍ക്ക്, കീവിന്‍റെ 127 ബറ്റാലിയൻ ഓഫ് ടെറിട്ടോറിയൽ ഡിഫൻസിൽ ചേരാന്‍ സാധിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാല്‍, കുട്ടികള്‍ക്ക് 18 വയസ്സ് തികയാത്തതിനാൽ ടെറിട്ടോറിയല്‍ ഡിഫന്‍സില്‍ ചേരാന്‍ കഴിയില്ല. ഉക്രൈൻ അതിർത്തിയിൽ റഷ്യ വൻതോതിൽ സൈനികവിന്യാസം നടത്തിയിട്ടുണ്ട്.
Post Your Comments