
കല്ലമ്പലം: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ പിടിയില്‍. കടയ്ക്കല്‍ വെള്ളാര്‍വട്ട, ആലത്തറമല മാവിള പുത്തന്‍വീട്ടില്‍ അഭില്‍ദേവാണ് (21) പൊലീസ് പിടിയിലായത്. പള്ളിക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം.
2021 ഒക്ടോബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പള്ളിക്കല്‍ പൊലീസ് അസ്വാഭവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ കണ്ട മൊബൈല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. സഹില്‍, എ.എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒമാരായ സന്തോഷ്, ഷമീര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments