ThiruvananthapuramKeralaNattuvarthaLatest NewsNews

സൈനികൻ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സർക്കാർ ജോലിയിൽ പ്രവേശിച്ചു

കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്. മന്ത്രി കെ രാജന്റെയും കളക്ടര്‍ ഹരിത വി കുമാറിന്റെയും സാന്നിധ്യത്തിൽ ശ്രീലക്ഷ്മി നിയമന ഉത്തരവ് ഏറ്റുവാങ്ങി. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകണമെന്ന് സൈനിക ക്ഷേമ ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു.

Also Read : എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാൻ കഴിയില്ല: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ജില്ലാ കലക്ടറുടെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശ്രീലക്ഷ്മി ഇന്ന് ജോലിയിൽ പ്രവേശിച്ചു. രണ്ടു മക്കൾക്കൊപ്പമാണ് ശ്രീലക്ഷമി ഓഫീസിൽ എത്തിയത്. അതേസമയം, ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. രണ്ട് മാസത്തിനകം തന്നെ ജോലി നൽകാൻ സാധിച്ചുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ജോലി നല്‍കിയതിനു പുറമെ കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. കുടുംബത്തിന് വേണ്ട എല്ലാ ആനൂകൂല്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button